2009 ഫെബ്രുവരി 12, വ്യാഴാഴ്‌ച

വളര്‍ച്ചാ ടെസ്റ്റ്

അച്ഛന്‍ ചോദിച്ചു
മോന് അച്ഛനോടോ അമ്മയോടോ കൂടുതലിഷ്ട്ടം
മോനാലോചിച്ചു നിന്നു
അമ്മ ചോദിച്ചു
മോന് അമ്മയോടോ അച്ഛനോടോ കൂടുതലിഷ്ട്ടം
മോനാലോചിച്ചു നിന്നു
ആരോടാണ് തനിക്ക് കൂടുതലിഷ്ട്ടം ?
അവന്‍ ഉത്തരം കണ്ടെത്തി
ഉത്തരം പറയാന്‍ തയ്യാറായി
"എനിക്ക് .........."
"മോന്.........."
അച്ഛനും അമ്മയും ആകാംഷ കൊണ്ടു ത്രസിച്ചു
മോന്‍ ഒന്നുകൂടെ ആലോചിച്ചു
പിന്നെ പറഞ്ഞു
"എനിക്ക് രണ്ടു പേരെയും ഒരേ പോലെ ഇഷ്ട്ടാ ..........."
അച്ഛനും അമ്മയും
ഒരേ പോലെ നെടുവീര്‍പ്പിട്ടു
അവര്‍ ആശ്വസിച്ചു
തങ്ങളുടെ മകന്‍ വളര്‍ന്നിരിക്കുന്നു
ഉള്ളില്‍ തോന്നുന്നത്
പുറത്തു പറയാതിരിക്കാന്‍
അവന്‍ പഠിച്ചിരിക്കുന്നു
ഉള്ളില്‍ തോന്നുന്നത്
അങ്ങനെ തന്നെ പുറത്തു പറഞ്ഞാല്‍
ഉണ്ടാകുന്ന ഫലങ്ങളെ
മുന്‍കൂട്ടി കാണാന്‍ അവന് സാധിക്കുന്നു
അമ്മയും അച്ഛനും ആശ്വസിച്ചു
തങ്ങളുടെ മകന്‍ വളര്‍ന്നിരിക്കുന്നു
....................................................................jeevan

2 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

"അമ്മും" അച്ഛനും ആശ്വസിച്ചു
നല്ല നിരീക്ഷണം. അക്ഷര തെറ്റുകള്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു.

ജീവന്‍ പറഞ്ഞു...

അജിത്തിന് നന്ദി
എഴുത്ത് പഠിച്ചു വരുന്നെ ഒള്ളു