2009 ജൂലൈ 3, വെള്ളിയാഴ്‌ച

നീല പൂമ്പാറ്റകള്‍

ദൂരെ

മൌനങ്ങളുടെ ഒരു

കൂടാരമുണ്ട്

മഴയുടെ സ്ഥിരതാമസം അവിടെയാണ്

നീല പൂമ്പാറ്റകള്‍ ആണവിടെ കാവല്‍ക്കാര്‍

ചക്രവാലങ്ങളില്‍ മഴ

എന്നെ ആക്രമിക്കാന്‍ തയ്യാറെടുക്കുമ്പോള്‍

നെഞ്ചില്‍ ചെറിയ ഒച്ച അനക്കങ്ങള്‍ കേള്‍ക്കാം

എന്തെന്നില്ലാത്ത ഒരസ്വസ്തത

നീല പൂമ്പാറ്റകള്‍

ചിറക്‌ അടിക്കുകയാണ്

മഴയെ വീടിനു പുറത്തേക്ക്

തുറന്നു വിടുകയാണ്

2009 ജൂൺ 18, വ്യാഴാഴ്‌ച

ഒരാളെ ബഹുമാനിക്കാന്‍ വളരെ എളുപ്പമാണ്

ഒരാളെ ബഹുമാനിക്കാന്‍ വളരെ എളുപ്പമാണ്
അയാള്‍ നമ്മില്‍ നിന്നും വളരെ ദൂരെ ആണെങ്കില്‍
ഒരാളെ സ്നേഹിക്കാന്‍ വളരെ എളുപ്പമാണ്
അയാള്‍ നമ്മില്‍ നിന്നും വളരെ ദൂരെ ആണെങ്കില്‍
ഒരാളെ മറക്കാന്‍ വളെരെ എളുപ്പമാണ്
അയാള്‍ നമ്മില്‍ നിന്നും വളരെ ദൂരെ ആണെങ്കില്‍
പക്ഷെ ഒരാളെ ബഹുമാനിക്കുക എന്നത്
അതി കഠിനമാകും
അയാള്‍ നമ്മുടെ തൊട്ടരികില്‍ ഉണ്ടെങ്കില്‍
ഒരാളെ സ്നേഹിക്കുക എന്നത്
മരണത്തേക്കാള്‍ വേതന തരും
അയാള്‍ നമ്മുടെ തൊട്ടരികില്‍ ഇരിക്കുന്നു എങ്കില്‍
ഒരാള്‍ നമുക്കരികില്‍ ഇരിക്കുമ്പോള്‍
അയാളെ മറക്കണം എങ്കില്‍
നമുക്കു മറവി രോഗം വരണം

2009 ജൂൺ 10, ബുധനാഴ്‌ച

നേതാവിന്റെ ജനം

അഴിമതി നടത്തിയ നേതാവിനെ സംരക്ഷിക്കാന്‍ ഒരുകൂട്ടര്‍
ചീത്ത വിളിക്കാന്‍ ഒരു കൂട്ടര്‍
ഇത്തരം നേതാക്കള്‍ നമുക്കു വേണോ എന്ന് ചിന്തിക്കുന്നവര്‍
ഇവന്‍ താന്‍ നമ്മുടെ നേതാവ് എന്ന് മുറവിളി കൂട്ടുന്നവര്‍
ജനങ്ങളെ അവര്‍ അര്‍ഹിക്കുന്ന നേതാക്കള്‍
ഭരിക്കും
തങ്ങള്‍ അര്‍ഹിക്കുന്നവനെ ഓരോരുത്തനും പിന്തുണക്കും
തങ്ങള്‍ക്കു ഗുണം ചെയ്യും എന്ന് തോന്നുന്നവനെ
ഓരോരുത്തനും വാഴ്ത്തും

2009 മേയ് 13, ബുധനാഴ്‌ച

ഒരു കവിത വായിച്ചാല്‍ ചെയ്യാവുന്നതാണോ ആത്മഹത്യ

മാര്‍ച്ച്‌ പതിനാല്

വെയില്‍ തിളയ്ക്കുന്ന ഉച്ച

വായിച്ചിരുന്ന കവിത മടക്കി വച്ച് ഒരുത്തന്‍

ആത്മഹത്യ ചെയ്തു

കവിതയ്കാണോ കുറ്റം

മരിച്ചവനാണോ കുറ്റം

ഒരു കവിത വായിച്ചാല്‍ ചെയ്യാവുന്നതാണോ

ആത്മഹത്യ

ഒരു കുറ്റം ചാര്‍ത്തി തീര്‍ക്കാവുന്നതാണോ

ആത്മഹത്യ

2009 മേയ് 4, തിങ്കളാഴ്‌ച

ഒരു ദിവസം പാട വരമ്പത്തൂടെ നടന്ന ഒരു പെണ്ണിനെ പെട്ടന്നു കാണാതെയായി

ഒരു ദിവസം പാട വരമ്പത്തൂടെ നടന്ന

ഒരു പെണ്ണിനെ പെട്ടന്നു കാണാതെയായി

കൊയ്ത്തു കഴിഞ്ഞു ഉണങ്ങി വരണ്ട പാടത്ത്

ക്രികറ്റ്‌ കളിച്ചുകൊണ്ടിരുന്ന ചെരുക്കന്മാരാന്

ആ അത്ഭുതം ആദ്യം കണ്ടത്

പെണ്ണ് ഉടുത്തിരുന്ന നീളന്‍ പാവാടയിലെ മഞ്ഞ പൂക്കള്‍

കുറെ പാട വരമ്പത്ത് ബാക്കി കിടന്നു

അവന്മാര്‍ അതും പെറുക്കി വീട്ടില്‍ പോയി

തോട്ടില്‍ കുളിക്കാന്‍ പോയ പെണ്ണിനെ കണ്ടില്ലെന്നു

അച്ഛന്‍ കരഞ്ഞു

അമ്മ കരഞ്ഞു

സഹോദരങ്ങള്‍ കരഞ്ഞു

ഒടുവില്‍ കെട്ടിച്ചു വിട്ട വീടിലെ ഷോ കേസില്‍ അവളെ നാട്ടുകാര്‍ കണ്ടെത്തി ............

2009 മാർച്ച് 23, തിങ്കളാഴ്‌ച

കള്ളന്‍

കുട്ടിക്കാലത്തെ എന്റെ ജീവിതം ഓടിട്ട ഒരു വീട്ടിലായിരുന്നു. രാത്രി വിളക്കെല്ലാം അണഞ്ഞു കഴിയുമ്പോള്‍, എല്ലാവരും ഉറങ്ങി കഴിയുമ്പോള്‍, ഞാന്‍ മാത്രം ഉറക്കം കാത്തു കിടക്കുമ്പോള്‍, ഓടു പൊളിച്ചു കയറില്‍ തൂങ്ങി ഇറങ്ങി വരുന്ന കള്ളനെ കുറിച്ചു ഞാന്‍ ചിന്തിക്കും. ചിന്തിച്ച് ചിന്തിച്ച് ഭയം കൊണ്ടു ഞാന്‍ വിറയ്ക്കാന്‍ തുടങ്ങും. അരികില്‍ കിടക്കുന്ന അച്ഛനെ ഇറുക്കി കെട്ടിപിടിച്ചു കണ്ണ്‌ ഇറുക്കി അടച്ചു ഞാന്‍ ഉറക്കം വരുന്നതു വരെ ഭയക്കും. ഭയം എനിക്ക് ഒരഭയ സ്ഥാനം ആയിരുന്നിരിക്കണം. രാത്രി വരുന്ന കള്ളനെ മാത്രമല്ല പകല്‍ വരുന്ന കള്ളന്മാരെയും ഞാന്‍ നിരന്തരം ഭയന്നു. സ്കൂളിലേക്ക് നടന്നു പോകുമ്പോള്‍ അപരിചിതരായവരെ മുഴുവനും ഞാന്‍ കള്ളന്മാരുടെയും പിള്ളേരെ പിടുത്തക്കാരുടെയും കൂട്ടത്തില്‍ പെടുത്തി. അത്തരം ഭയങ്ങള്‍ മാറിതുടങ്ങുന്ന കാലത്താണു എന്റെ ജീവിതം കോണ്‍ക്രീറ്റിന്റെ സുരക്ഷിതതിലേക്ക് പറിച്ചു നടപെടുന്നത്. പുതിയ വീട്ടിലെ വാതിലിന്റെ കൊളുത്തുകള്‍ പലവട്ടം പരിശോധിച്ചിട്ട് മാത്രം ഞാന്‍ ഉറങ്ങാന്‍ പോയി. ആരും വന്നില്ല. പിന്നെ ഞാന്‍ ഒറ്റയ്ക്ക്, ഒരു കുടുസു മുറി യിലക്ക് ജീവിതത്തെ മാറ്റി നട്ടു. എനിക്ക് ഭയം ഇല്ലാതെയായി. രാതി പുഴുങ്ങുന്ന ചൂടില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ വാതിലും ജനലും തുറന്നിട്ട്‌ ഉറങ്ങാന്‍ തുടങ്ങി. "ആരങ്ങിലും കയറിയാലോ" . ആ ചോദ്യത്തെ ഞാന്‍ പുച്ഛിച്ചു. "ഇവിടെ പണം ഒന്നും ഇല്ല".
പക്ഷെ ഇന്നലെ രാത്രി തുറന്നിട്ട വാതില്‍ ലൂടെ കള്ളന്‍ വന്നു. ഉറങ്ങുന്ന എന്റെ അരികെ ഇരുന്നു. "ഞാന്‍ വന്നു" അവന്‍ പറഞ്ഞു. "ഇവിടെ ഒന്നും ഇല്ല." ഞാന്‍ പറഞ്ഞു. "നീ എഴുതി ഒളിപ്പിച്ചു വച്ച നിന്റെ കവിതകള്‍ ഉണ്ട് എന്നെനിക്കറിയാം " കള്ളന്‍ പറഞ്ഞു.
"അത് കൊണ്ടുപോകരുത്" ഞാന്‍ കരഞ്ഞു.
പക്ഷെ അവന്‍ അതെല്ലാം കൊണ്ടുപോയി............
ഇനി ഞാന്‍ എന്ത് ചെയ്യും...............

2009 ഫെബ്രുവരി 16, തിങ്കളാഴ്‌ച

ബള്‍ബിന്റെ സര്‍ഗ ശേഷി

അറിയാതെ
കൈതട്ടി
ഇരുട്ടിന്റെ
ഒരു കുപ്പി
കമിഴ്‌ന്നു വീണു
വെളുത്ത പ്രകാശ ത്തിനുമേല്‍
കറുത്ത ഇരുട്ടിന്റെ കടന്നു കയറ്റം
രാത്രി ആരെ ആണു മോചിപ്പിക്കുന്നത്
ബള്‍ബ് കളുടെയും
കുഞ്ഞു നക്ഷത്രങ്ങളുടെയും
സര്‍ഗ ശേഷിയെ അല്ലാതെ
മറ്റ് എന്തിനെയാണു
ബള്‍ബുകള്‍
ഇരിട്ടിനായി കൊതിക്കുകയാണ്
ഓരോരുത്തരും
അവരവരുടെ
സര്‍ഗ ശേഷികള്‍ പ്രകാശിപ്പിക്കാന്‍
കഴിയുന്ന കാലത്തെ പിന്തുണയ്ക്കുന്നു

2009 ഫെബ്രുവരി 12, വ്യാഴാഴ്‌ച

വളര്‍ച്ചാ ടെസ്റ്റ്

അച്ഛന്‍ ചോദിച്ചു
മോന് അച്ഛനോടോ അമ്മയോടോ കൂടുതലിഷ്ട്ടം
മോനാലോചിച്ചു നിന്നു
അമ്മ ചോദിച്ചു
മോന് അമ്മയോടോ അച്ഛനോടോ കൂടുതലിഷ്ട്ടം
മോനാലോചിച്ചു നിന്നു
ആരോടാണ് തനിക്ക് കൂടുതലിഷ്ട്ടം ?
അവന്‍ ഉത്തരം കണ്ടെത്തി
ഉത്തരം പറയാന്‍ തയ്യാറായി
"എനിക്ക് .........."
"മോന്.........."
അച്ഛനും അമ്മയും ആകാംഷ കൊണ്ടു ത്രസിച്ചു
മോന്‍ ഒന്നുകൂടെ ആലോചിച്ചു
പിന്നെ പറഞ്ഞു
"എനിക്ക് രണ്ടു പേരെയും ഒരേ പോലെ ഇഷ്ട്ടാ ..........."
അച്ഛനും അമ്മയും
ഒരേ പോലെ നെടുവീര്‍പ്പിട്ടു
അവര്‍ ആശ്വസിച്ചു
തങ്ങളുടെ മകന്‍ വളര്‍ന്നിരിക്കുന്നു
ഉള്ളില്‍ തോന്നുന്നത്
പുറത്തു പറയാതിരിക്കാന്‍
അവന്‍ പഠിച്ചിരിക്കുന്നു
ഉള്ളില്‍ തോന്നുന്നത്
അങ്ങനെ തന്നെ പുറത്തു പറഞ്ഞാല്‍
ഉണ്ടാകുന്ന ഫലങ്ങളെ
മുന്‍കൂട്ടി കാണാന്‍ അവന് സാധിക്കുന്നു
അമ്മയും അച്ഛനും ആശ്വസിച്ചു
തങ്ങളുടെ മകന്‍ വളര്‍ന്നിരിക്കുന്നു
....................................................................jeevan

2009 ഫെബ്രുവരി 11, ബുധനാഴ്‌ച

കപട ജീവിതം

ഒരു മൌനവും
വേദനയും
നിങ്ങളുടെ ശരീരത്തെ
ആകെ ഗ്രസിക്കുമ്പോള്‍
ചിരി
നിശബ്ദമായ ഒരു പ്രധിരോധമോ
ഒഴിവാക്കാന്‍ ആകാത്ത ഒരു
രക്ഷാ മാര്‍ഗമോ ആകുമ്പോള്‍
ഏകാന്ദം
തളിരുകള്‍ അവസാനിച്ച
ഒരു വളര്‍ച്ചാ പ്രക്രിയ ആകുമ്പോള്‍
ചിരിക്കാതെ ശബ്ധിച്ച്
കൂട്ടത്തിലുല്ലസിച്ച്
ജീവിക്കാനാകുമോ
.........................................................jeevan

2009 ജനുവരി 1, വ്യാഴാഴ്‌ച

പുതുവര്‍ഷ പ്രതിജ്ഞ

പുതുവര്‍ഷം വന്നു

നിറഞ്ഞ ആഹ്ലാദങ്ങള്‍

ഇന്നു മുതല്‍ ഈ വര്‍ഷം മുഴുവനും

ഞാന്‍ എന്‍റെ ഭീകരന്‍ ആഗ്രഹങ്ങള്‍ ലോകത്തിനു

മുന്നിലേക്ക് പൊട്ടി ചിതരിച്ചുകൊണ്ടിരിക്കില്ല

നിലാവ് നിറഞ്ഞ എന്‍റെ ഹൃദയത്തിന്റെ ജ്വലിക്കുന്ന മോഹങ്ങളെ

ലോകത്തിനു മുന്നില്‍ തെളിയിക്കുക മാത്രം ചെയ്യും

..............Sri Chinmoy.......The new year..........................

കാരണങ്ങള്‍

ഇത്രമാത്രം ആരാധന നിന്നോട് തോന്നാന്‍ എന്താണ് കാരണം ?
ഇത്രമാത്രം മധുരം നീ എനിക്ക് തരാന്‍ എന്താണ് കാരണം ?
ഇത്രമാത്രം പ്രണയം നമുക്കു തോന്നുന്നത് ശരിയാണോ ?
കാരണങ്ങള്‍ തിരയുന്നത് തന്നെ ശരിയാണോ ?