2009 മേയ് 13, ബുധനാഴ്‌ച

ഒരു കവിത വായിച്ചാല്‍ ചെയ്യാവുന്നതാണോ ആത്മഹത്യ

മാര്‍ച്ച്‌ പതിനാല്

വെയില്‍ തിളയ്ക്കുന്ന ഉച്ച

വായിച്ചിരുന്ന കവിത മടക്കി വച്ച് ഒരുത്തന്‍

ആത്മഹത്യ ചെയ്തു

കവിതയ്കാണോ കുറ്റം

മരിച്ചവനാണോ കുറ്റം

ഒരു കവിത വായിച്ചാല്‍ ചെയ്യാവുന്നതാണോ

ആത്മഹത്യ

ഒരു കുറ്റം ചാര്‍ത്തി തീര്‍ക്കാവുന്നതാണോ

ആത്മഹത്യ

2009 മേയ് 4, തിങ്കളാഴ്‌ച

ഒരു ദിവസം പാട വരമ്പത്തൂടെ നടന്ന ഒരു പെണ്ണിനെ പെട്ടന്നു കാണാതെയായി

ഒരു ദിവസം പാട വരമ്പത്തൂടെ നടന്ന

ഒരു പെണ്ണിനെ പെട്ടന്നു കാണാതെയായി

കൊയ്ത്തു കഴിഞ്ഞു ഉണങ്ങി വരണ്ട പാടത്ത്

ക്രികറ്റ്‌ കളിച്ചുകൊണ്ടിരുന്ന ചെരുക്കന്മാരാന്

ആ അത്ഭുതം ആദ്യം കണ്ടത്

പെണ്ണ് ഉടുത്തിരുന്ന നീളന്‍ പാവാടയിലെ മഞ്ഞ പൂക്കള്‍

കുറെ പാട വരമ്പത്ത് ബാക്കി കിടന്നു

അവന്മാര്‍ അതും പെറുക്കി വീട്ടില്‍ പോയി

തോട്ടില്‍ കുളിക്കാന്‍ പോയ പെണ്ണിനെ കണ്ടില്ലെന്നു

അച്ഛന്‍ കരഞ്ഞു

അമ്മ കരഞ്ഞു

സഹോദരങ്ങള്‍ കരഞ്ഞു

ഒടുവില്‍ കെട്ടിച്ചു വിട്ട വീടിലെ ഷോ കേസില്‍ അവളെ നാട്ടുകാര്‍ കണ്ടെത്തി ............