2010 മേയ് 25, ചൊവ്വാഴ്ച
പുതിയ ആലിസ്
നമ്മുടെ പഴയ ആലിസ് വീണ്ടും വന്നത് ശരിക്കും കൌതകകരമായിരുന്നു. സത്യത്തില്‍ ടിം ബര്ടന്‍ ഡിസ്നി യുമായി ചേര്‍ന്നു ആലിസ് ഇന്‍ വോന്ടെര്‍ ലാന്‍ഡ് ചെയ്യാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ മുതല്‍ ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ്. തൂക്കി പിടിച്ച ടിക്കിംഗ് ക്ലോക്ക് കൊണ്ട് നടക്കുന്ന മുയലിനോടൊപ്പം അത്ഭുത ലോകത്തേക്ക് ഓടിപ്പോയ ആലിസ് നമ്മുടെ എല്ലാം ഉള്ളില്‍ നിറഞ്ഞു നിന്ന മറ്റൊരു ലോകത്ത് തന്നെ യാണ് അത്ഭുതങ്ങള്‍ കണ്ടതും തിരിച്ചറിഞ്ഞതും. ടിം ബര്ടന് നന്ദി. പുതിയ അലിസിനെ ഞാന്‍ അത്രയ്ക്ക് ആസ്വതിച്ചു. ശരിക്കും മധുരം നിറഞ്ഞ ഒരു മിട്ടായി പൊതി കയ്യില്‍ കിട്ടിയ കുട്ടിയെ പോലെ ആവേശത്തോടെ യാണ് ഞാന്‍ അത് കണ്ടു തീര്‍ത്തത്.
2009 ജൂലൈ 3, വെള്ളിയാഴ്‌ച
നീല പൂമ്പാറ്റകള്‍
ദൂരെ
മൌനങ്ങളുടെ ഒരു
കൂടാരമുണ്ട്
മഴയുടെ സ്ഥിരതാമസം അവിടെയാണ്
നീല പൂമ്പാറ്റകള്‍ ആണവിടെ കാവല്‍ക്കാര്‍
ചക്രവാലങ്ങളില്‍ മഴ
എന്നെ ആക്രമിക്കാന്‍ തയ്യാറെടുക്കുമ്പോള്‍
നെഞ്ചില്‍ ചെറിയ ഒച്ച അനക്കങ്ങള്‍ കേള്‍ക്കാം
എന്തെന്നില്ലാത്ത ഒരസ്വസ്തത
നീല പൂമ്പാറ്റകള്‍
ചിറക് അടിക്കുകയാണ്
മഴയെ വീടിനു പുറത്തേക്ക്
തുറന്നു വിടുകയാണ്
2009 ജൂൺ 18, വ്യാഴാഴ്‌ച
ഒരാളെ ബഹുമാനിക്കാന്‍ വളരെ എളുപ്പമാണ്
അയാള്‍ നമ്മില്‍ നിന്നും വളരെ ദൂരെ ആണെങ്കില്‍
ഒരാളെ സ്നേഹിക്കാന്‍ വളരെ എളുപ്പമാണ്
അയാള്‍ നമ്മില്‍ നിന്നും വളരെ ദൂരെ ആണെങ്കില്‍
ഒരാളെ മറക്കാന്‍ വളെരെ എളുപ്പമാണ്
അയാള്‍ നമ്മില്‍ നിന്നും വളരെ ദൂരെ ആണെങ്കില്‍
പക്ഷെ ഒരാളെ ബഹുമാനിക്കുക എന്നത്
അതി കഠിനമാകും
അയാള്‍ നമ്മുടെ തൊട്ടരികില്‍ ഉണ്ടെങ്കില്‍
ഒരാളെ സ്നേഹിക്കുക എന്നത്
മരണത്തേക്കാള്‍ വേതന തരും
അയാള്‍ നമ്മുടെ തൊട്ടരികില്‍ ഇരിക്കുന്നു എങ്കില്‍
ഒരാള്‍ നമുക്കരികില്‍ ഇരിക്കുമ്പോള്‍
അയാളെ മറക്കണം എങ്കില്‍
നമുക്കു മറവി രോഗം വരണം
2009 ജൂൺ 10, ബുധനാഴ്‌ച
നേതാവിന്റെ ജനം
ചീത്ത വിളിക്കാന്‍ ഒരു കൂട്ടര്‍
ഇത്തരം നേതാക്കള്‍ നമുക്കു വേണോ എന്ന് ചിന്തിക്കുന്നവര്‍
ഇവന്‍ താന്‍ നമ്മുടെ നേതാവ് എന്ന് മുറവിളി കൂട്ടുന്നവര്‍
ജനങ്ങളെ അവര്‍ അര്‍ഹിക്കുന്ന നേതാക്കള്‍
ഭരിക്കും
തങ്ങള്‍ അര്‍ഹിക്കുന്നവനെ ഓരോരുത്തനും പിന്തുണക്കും
തങ്ങള്‍ക്കു ഗുണം ചെയ്യും എന്ന് തോന്നുന്നവനെ
ഓരോരുത്തനും വാഴ്ത്തും
2009 മേയ് 13, ബുധനാഴ്‌ച
ഒരു കവിത വായിച്ചാല്‍ ചെയ്യാവുന്നതാണോ ആത്മഹത്യ
മാര്‍ച്ച് പതിനാല്
വെയില്‍ തിളയ്ക്കുന്ന ഉച്ച
വായിച്ചിരുന്ന കവിത മടക്കി വച്ച് ഒരുത്തന്‍
ആത്മഹത്യ ചെയ്തു
കവിതയ്കാണോ കുറ്റം
മരിച്ചവനാണോ കുറ്റം
ഒരു കവിത വായിച്ചാല്‍ ചെയ്യാവുന്നതാണോ
ആത്മഹത്യ
ഒരു കുറ്റം ചാര്‍ത്തി തീര്‍ക്കാവുന്നതാണോ
ആത്മഹത്യ
2009 മേയ് 4, തിങ്കളാഴ്‌ച
ഒരു ദിവസം പാട വരമ്പത്തൂടെ നടന്ന ഒരു പെണ്ണിനെ പെട്ടന്നു കാണാതെയായി
ഒരു ദിവസം പാട വരമ്പത്തൂടെ നടന്ന
ഒരു പെണ്ണിനെ പെട്ടന്നു കാണാതെയായി
കൊയ്ത്തു കഴിഞ്ഞു ഉണങ്ങി വരണ്ട പാടത്ത്
ക്രികറ്റ് കളിച്ചുകൊണ്ടിരുന്ന ചെരുക്കന്മാരാന്
ആ അത്ഭുതം ആദ്യം കണ്ടത്
പെണ്ണ് ഉടുത്തിരുന്ന നീളന്‍ പാവാടയിലെ മഞ്ഞ പൂക്കള്‍
കുറെ പാട വരമ്പത്ത് ബാക്കി കിടന്നു
അവന്മാര്‍ അതും പെറുക്കി വീട്ടില്‍ പോയി
തോട്ടില്‍ കുളിക്കാന്‍ പോയ പെണ്ണിനെ കണ്ടില്ലെന്നു
അച്ഛന്‍ കരഞ്ഞു
അമ്മ കരഞ്ഞു
സഹോദരങ്ങള്‍ കരഞ്ഞു
ഒടുവില്‍ കെട്ടിച്ചു വിട്ട വീടിലെ ഷോ കേസില്‍ അവളെ നാട്ടുകാര്‍ കണ്ടെത്തി ............
2009 മാർച്ച് 23, തിങ്കളാഴ്‌ച
കള്ളന്‍
പക്ഷെ ഇന്നലെ രാത്രി തുറന്നിട്ട വാതില്‍ ലൂടെ കള്ളന്‍ വന്നു. ഉറങ്ങുന്ന എന്റെ അരികെ ഇരുന്നു. "ഞാന്‍ വന്നു" അവന്‍ പറഞ്ഞു. "ഇവിടെ ഒന്നും ഇല്ല." ഞാന്‍ പറഞ്ഞു. "നീ എഴുതി ഒളിപ്പിച്ചു വച്ച നിന്റെ കവിതകള്‍ ഉണ്ട് എന്നെനിക്കറിയാം " കള്ളന്‍ പറഞ്ഞു.
"അത് കൊണ്ടുപോകരുത്" ഞാന്‍ കരഞ്ഞു.
പക്ഷെ അവന്‍ അതെല്ലാം കൊണ്ടുപോയി............
ഇനി ഞാന്‍ എന്ത് ചെയ്യും...............
2009 ഫെബ്രുവരി 16, തിങ്കളാഴ്‌ച
ബള്‍ബിന്റെ സര്‍ഗ ശേഷി
കൈതട്ടി
ഇരുട്ടിന്റെ
ഒരു കുപ്പി
കമിഴ്‌ന്നു വീണു
വെളുത്ത പ്രകാശ ത്തിനുമേല്‍
കറുത്ത ഇരുട്ടിന്റെ കടന്നു കയറ്റം
രാത്രി ആരെ ആണു മോചിപ്പിക്കുന്നത്
ബള്‍ബ് കളുടെയും
കുഞ്ഞു നക്ഷത്രങ്ങളുടെയും
സര്‍ഗ ശേഷിയെ അല്ലാതെ
മറ്റ് എന്തിനെയാണു
ബള്‍ബുകള്‍
ഇരിട്ടിനായി കൊതിക്കുകയാണ്
ഓരോരുത്തരും
അവരവരുടെ
സര്‍ഗ ശേഷികള്‍ പ്രകാശിപ്പിക്കാന്‍
കഴിയുന്ന കാലത്തെ പിന്തുണയ്ക്കുന്നു
2009 ഫെബ്രുവരി 12, വ്യാഴാഴ്‌ച
വളര്‍ച്ചാ ടെസ്റ്റ്
മോന് അച്ഛനോടോ അമ്മയോടോ കൂടുതലിഷ്ട്ടം
മോനാലോചിച്ചു നിന്നു
അമ്മ ചോദിച്ചു
മോന് അമ്മയോടോ അച്ഛനോടോ കൂടുതലിഷ്ട്ടം
മോനാലോചിച്ചു നിന്നു
ആരോടാണ് തനിക്ക് കൂടുതലിഷ്ട്ടം ?
അവന്‍ ഉത്തരം കണ്ടെത്തി
ഉത്തരം പറയാന്‍ തയ്യാറായി
"എനിക്ക് .........."
"മോന്.........."
അച്ഛനും അമ്മയും ആകാംഷ കൊണ്ടു ത്രസിച്ചു
മോന്‍ ഒന്നുകൂടെ ആലോചിച്ചു
പിന്നെ പറഞ്ഞു
"എനിക്ക് രണ്ടു പേരെയും ഒരേ പോലെ ഇഷ്ട്ടാ ..........."
അച്ഛനും അമ്മയും
ഒരേ പോലെ നെടുവീര്‍പ്പിട്ടു
അവര്‍ ആശ്വസിച്ചു
തങ്ങളുടെ മകന്‍ വളര്‍ന്നിരിക്കുന്നു
ഉള്ളില്‍ തോന്നുന്നത്
പുറത്തു പറയാതിരിക്കാന്‍
അവന്‍ പഠിച്ചിരിക്കുന്നു
ഉള്ളില്‍ തോന്നുന്നത്
അങ്ങനെ തന്നെ പുറത്തു പറഞ്ഞാല്‍
ഉണ്ടാകുന്ന ഫലങ്ങളെ
മുന്‍കൂട്ടി കാണാന്‍ അവന് സാധിക്കുന്നു
അമ്മയും അച്ഛനും ആശ്വസിച്ചു
തങ്ങളുടെ മകന്‍ വളര്‍ന്നിരിക്കുന്നു
....................................................................jeevan
2009 ഫെബ്രുവരി 11, ബുധനാഴ്‌ച
കപട ജീവിതം
വേദനയും
നിങ്ങളുടെ ശരീരത്തെ
ആകെ ഗ്രസിക്കുമ്പോള്‍
ചിരി
നിശബ്ദമായ ഒരു പ്രധിരോധമോ
ഒഴിവാക്കാന്‍ ആകാത്ത ഒരു
രക്ഷാ മാര്‍ഗമോ ആകുമ്പോള്‍
ഏകാന്ദം
തളിരുകള്‍ അവസാനിച്ച
ഒരു വളര്‍ച്ചാ പ്രക്രിയ ആകുമ്പോള്‍
ചിരിക്കാതെ ശബ്ധിച്ച്
കൂട്ടത്തിലുല്ലസിച്ച്
ജീവിക്കാനാകുമോ
.........................................................jeevan
2009 ജനുവരി 1, വ്യാഴാഴ്‌ച
പുതുവര്‍ഷ പ്രതിജ്ഞ
പുതുവര്‍ഷം വന്നു
നിറഞ്ഞ ആഹ്ലാദങ്ങള്‍
ഇന്നു മുതല്‍ ഈ വര്‍ഷം മുഴുവനും
ഞാന്‍ എന്‍റെ ഭീകരന്‍ ആഗ്രഹങ്ങള്‍ ലോകത്തിനു
മുന്നിലേക്ക് പൊട്ടി ചിതരിച്ചുകൊണ്ടിരിക്കില്ല
നിലാവ് നിറഞ്ഞ എന്‍റെ ഹൃദയത്തിന്റെ ജ്വലിക്കുന്ന മോഹങ്ങളെ
ലോകത്തിനു മുന്നില്‍ തെളിയിക്കുക മാത്രം ചെയ്യും
..............Sri Chinmoy.......The new year..........................
കാരണങ്ങള്‍
ഇത്രമാത്രം മധുരം നീ എനിക്ക് തരാന്‍ എന്താണ് കാരണം ?
ഇത്രമാത്രം പ്രണയം നമുക്കു തോന്നുന്നത് ശരിയാണോ ?
കാരണങ്ങള്‍ തിരയുന്നത് തന്നെ ശരിയാണോ ?
2008 ഡിസംബർ 5, വെള്ളിയാഴ്‌ച
ഒരിഞ്ച് ഉയരം
നിനക്കു ഒരിഞ്ച് ഉയരം മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍
നീ ഒരു ഞാഞ്ഞൂളിന്ടെ പുറത്തുകയറി സ്കൂളില്‍ പോയേനെ
ഒരു കരയുന്ന ഉറുമ്പിന്റെ കണ്ണുനീര്‍ തുള്ളി
നിനക്കൊരു നീന്തല്‍ കുളമായെനെ
ഒരു കഷണം കേക്ക് നിനക്കൊരു സദ്യ ആയേനെ
ഒരാഴ്ച നിനക്കതു മതിയായിരുന്നു
ഒരു കഷണം പഞ്ഞി നിനക്കൊരു കിടക്കയായെനെ
നീ ഒരു ചിലന്തി വലയില്‍ കിടന്നു ആടിയേനെ
(ഇതു എഴുതി തീര്‍ക്കാന്‍ ഞാന്‍ പതിനാലു വര്ഷം എടുത്തു,
കാരണം എനിക്ക് ഒരിഞ്ച് നീളം മാത്രമാണുള്ളത്)
.........One Inch Tall ...........Shel Silverstein.......................
ആത്മാവിന്‍റെ ഗീതകം
എന്‍റെ ഹൃദയത്തിന്‍റെ ഭ്രൂണത്തില്‍ ജീവിക്കുന്ന ഒരു ഗീതകം
അത് ഞാന്‍ എങ്ങനെ എന്റെ നടുവീര്‍പ്പുകളിലൂടെ പുറത്തു വിടും
അത് ഈ ഭൂമിയില്‍ നിലനില്ക്കുന്ന ഭയങ്ങളോട് ഇഴുകിച്ചെരില്ലെ
അത് ഞാന്‍ ആരോട് പാടും?
എന്‍റെ അകക്കണ്ണില്‍ ഞാന്‍ അതിന്‍റെ നിഴല്‍ കാണുന്നു.
എന്‍റെ വിരല്‍ തുമ്പില്‍ ഞാന്‍ അതിന്‍റെ പ്രകമ്പനങ്ങള്‍ അറിയുന്നു
തടാകം ആകാശങ്ങളിലെ നക്ഷത്രങ്ങളെ പ്രതിഫലിപ്പിക്കുന്നത് പോലെ
എന്‍റെ വിരലുകള്‍ ച്ചെയ്യുന്നതൊക്കയും അതിനെ പ്രതിഫലിപ്പിക്കുന്നു
തിളങ്ങുന്ന മഞ്ഞുത്തുള്ളികള്‍ വിടരുന്ന പനിനീര്‍പൂവിന്റെ
രഹസ്യം തുറന്നു കാണിക്കുമ്പോലെ
എന്‍റെ കണ്ണുനീര്‍ അതിനെ തുറന്നുകാട്ടുന്നു
..........Khalil Gibran.....................Song of the Soul ....................
2008 നവംബർ 18, ചൊവ്വാഴ്ച
ഭാഷയുടെ വാതില്‍ അടയ്ക്കൂ
നമ്മുടെ മുഴുവന്‍ ജീവിതവും കൊണ്ടു
ഒരു ചുംബനം നാം ആവശ്യപ്പെടുന്നു
നമ്മുടെ ശരീരത്തില്‍ ആത്മാവിന്‍റെ സ്പര്‍ശനം
സമുദ്ര ജലം മുത്തുചിപ്പിയോടു അതിന്‍റെ ആവരണം തകര്ക്കാന്‍ യാചിക്കും
എത്ര വികാര പാരവശ്യത്തോടെ ആണ് ലില്ലി
വന്യമായ സ്നേഹം സ്വീകരിക്കുന്നത്
രാത്രി,
ഞാന്‍ എന്റെ ജാലകം തുറക്കും
ചന്ദ്രനോട് താഴേക്കിറങ്ങി വന്നു അതിന്റെ മുഖം എന്ടെതിനോട് ചേര്‍ക്കാന്‍ ആവശ്യപ്പെടും
എന്നിലേക്ക് ശ്വസിക്കൂ
ഭാഷയുടെ വാതിലടച്ച്
സ്നേഹം വരുന്ന ജാലകം തുറക്കൂ
ചന്ദ്രന്‍ ഒരിക്കലും വാതില്‍ ഉപയോഗിക്കുന്നില്ല
അത് ജാലകത്തിലൂടെ മാത്രം അകത്തു വരുന്നു
.......................റൂമി .........................................................
റൂമി ഭാഷയെ നിരാകരിക്കുന്നു. ഭാഷക്കും അപ്പുറത്ത് പ്രപന്ചത്തിന്ടെ അനന്ദതയില് നിന്നും ഒഴുകി വരുന്ന സ്നേഹ പ്രവാഹത്തെ തഴുകുന്നു. ഭാഷ കൊണ്ടു നിങ്ങള്ക്ക് സ്നേഹം തിരിച്ചറിയാന്‍ ആകില്ല. സ്നേഹം ചിപ്പിയുടെ ഹൃദയത്തെ സമുദ്രജലം സ്പര്‍ശിക്കുന്നത് പോലെ ആണ്.
...........................................................................................
2008 നവംബർ 17, തിങ്കളാഴ്‌ച
നാടോടികള്‍
കഴിഞ്ഞ രാത്രി നാടോടികള്‍ വന്നു
ആര്‍ക്കും അറിയില്ല എവിടുന്നാണെന്ന്
അവര്‍ എങ്ങോട്ട് പോയി എന്ന് ആര്‍ക്കും അറിയില്ല
ആരും അത് തിരയുന്നില്ല
പഴയ ചതുപ്പ് വഴിക്കരികിലെ മരങ്ങള്‍ക്കിടയില്‍
അവര്‍ തങ്ങളുടെ തീ കൂട്ടുന്നന്തു ഞാന്‍ കണ്ടു
പ്രാഞ്ചി നടക്കുന്ന കുട്ടികളും കുരയ്ക്കുന്ന പട്ടികളും
തീ നാളങ്ങള്‍ ഉയരങ്ങള്‍ തേടുന്നു
കരിമിഴി സൌന്ദര്യം പൊതിഞ്ഞു വച്ച ചുവപ്പ് സ്കാര്‍ഫ്
ചുക്കി ചുളിഞ്ഞ വൃദ്ധ ചര്മങ്ങള്‍
കഴുത്തിന് ചുറ്റും തൂവാല ചുറ്റി,
കാതില്‍ വെള്ളി വളയങ്ങള്‍ ഇട്ട ആണുങ്ങള്‍
പിന്നി പറിഞ്ഞ ചുവന്ന മെപിള്‍ ഇലകളെപ്പോലെ
മഞ്ഞു വീഴാന്‍ തുടങ്ങുമ്പോള്‍
നാടോടികള്‍ ഒറ്റ രാത്രി കൊണ്ടു അപ്രത്യക്ഷരാകുന്നു
നേരം വെളുക്കുമ്പോഴേക്കും എല്ലാവരും പോയി
ഒരു ഒറ്റപ്പട്ട നാടോടി നായ പോലും
ഒരു നാടോടി കുഞ്ഞു പോലും
അവിടെങ്ങും ഇല്ല
സംഗീതത്തിനൊപ്പം ഇന്നലെ നൃത്തമാടിയ തീ
എരിഞ്ഞടങ്ങിയ വെന്നീര് മാത്രം ബാക്കി
എല്ലാം എങ്ങോട്ടോ പോയി
ആര്‍ക്കറിയാം എവിടെക്കാനെന്നു
മെപിള്‍ ഇലകളെ തഴുകുന്ന കാറ്റിന് അറിയാമായിരിക്കും .......
...........................................................................................................................................................
അമേരിക്കന്‍ കവിയും നോവലിസ്റ്റും ബാലസാഹിത്യകരിയുമ് ആയ Rachel Field (1892 - 1942) തനിക്കരികിലൂടെ മിന്നി മറിഞ്ഞ നാടോടി ജീവിതം പേന കൊണ്ടെഴുതിയതാണിത്. വിദൂരമായ ഒരു വഴിയോര കാഴ്ച !
..................Gypsies .......Rachel Field...............................................................................................
2008 നവംബർ 16, ഞായറാഴ്‌ച
എഡിത്ത് പിഅഫിന്റെ വിക്ഷുഭ്ധ ജീവിതം
പിഅഫിന്ടെ ജീവിതം തീര്ത്തും വിക്ഷോഭ കരം ആയിരുന്നു. ഒരു കഫെ പാടുകാരിയുടെ മകളായി തണുത്തുറഞ്ഞ ഒരു പാരീസ് തെരുവില്‍ അവള്‍ പിറന്നു. അമ്മ തെരുവില്‍ നിന്നു പാടിക്കൊണ്ടിരിക്കുമ്പോള്‍, നിറഞ്ഞു തുളുമ്പുന്ന ജീവിതം തെരുവിലൂടെ നടന്നു പോകുമ്പോള്‍, കൊച്ചു പിഅഫ് കണ്ണില്‍ തളര്‍ന്ന കൌതുകങ്ങളുമായി അത് നോക്കിയിരുന്നു. അമ്മ അവളെ ഉപേക്ഷിച്ചപ്പോള്‍, തെരുവ് സര്‍ക്കസുകാരനായ അച്ഛന്‍ അവളെ അവളുടെ വേശ്യാലയം നടത്തുന്ന മുത്തസ്സിയുടെ അരികിലാക്കി. അവിടുത്തെ ജീവിതം ആണ് അവളെ തളിര്പ്പിച്ചത്. ഉരുപാട് അമ്മ മാരുടെ മകളായി വളരുമ്പോള്‍, ഒരു അപകടത്തില്‍ പെട്ടു കാഴ്ചക്ക് കേട് പറ്റി. ആര് മാസം മൂടിക്കെട്ടിയെ കണ്ണ് മായി അവള്‍ ജീവിച്ചു. അവളുടെ അമ്മമാര്‍ അവളെ കൊണ്ടു കനയാമാരിയത്തോട് പ്രാര്‍ത്ഥന കഴിപ്പിച്ചു. എനടെ അമ്മേ എനിക്ക് കാണണം, പൂക്കളെയും പൂപാട്ടയെയും എന്നും കാണുന്നത് പോലെ എനിക്കിനിയും കാണണം. അവള്ക്ക് കാഴ്ച തിരിച്ചു കിട്ടി.
വേശ്യാലയത്തില്‍ നിന്നും അവള്‍ വീണ്ടും തെരുവിലായി. അവിടെ അവള്‍ പാടി. പ്രണയിച്ചു, പ്രസവിച്ചു, കുട്ടിയെ ഉപേഷിച്ചു, കിട്ടി രണ്ടാം വയസില്‍ മരിക്കുന്നത് കണ്ടു, പിന്നെ ബാറില്‍ പാടി, കന്സെര്ടുകളിലേക്ക് വളര്ന്നു. പ്രണയം പാട്ടു, മരണം അവള്‍ ജീവിച്ചു തീരാത്തത് വിക്ഷോഭം നിറഞ്ഞ ഒരായിരം ജീവിതങ്ങള്‍ ഒരുമിച്ചായിരുന്നു.
ഇല്ല ഞാന്‍ പശ്ചാതപിക്കുന്നില്ല
ഇല്ല ഞാന്‍ പശ്ചാതപിക്കുന്നില്ല
എന്‍റെ ദുഖങ്ങളില്‍
എന്‍റെ സന്തോഷത്തില്‍
എന്‍റെ ദുരിതങ്ങളില്‍
ഇല്ല ഞാന്‍ പശ്ചാതപിക്കുന്നില്ല
Not I Do Not Regret Anything................
പിഅഫിന്ടെ ഏറ്റവും പ്രശസ്തമായ ഗാനങ്ങള്‍ എല്ലാം ജീവിതടെ വൈകാരികമായ പാരവശ്യത്തോടെ പുല്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു
നീ എന്നെ സ്നേഹിക്കുന്നുണ്ടോ? സംഭാഷണം 1
നീ എന്നെ സ്നേഹിക്കുന്നുണ്ടോ?
തീര്ച്ചയായും.
നിനെക്കങ്ങനെ ഉറപ്പു പറയാനാകും?
എനിക്കറിയില്ല, എങ്കിലും അതേ
വേറെ ഏതെങ്കിലും പെണ്ണ് ആയാലും ഇതു തന്നെ അല്ലെ?
അല്ല
എന്തുകൊണ്ടല്ല?
കാരണം നീയാണ് ഏറ്റവും നല്ലത്
നല്ല എന്ത് ?
ഏറ്റവും നല്ല പെണ്ണ്
ലോകത്തുള്ള മുഴുവന്‍ പെണ്ണ് ങ്ങളിലും ?
അതേ
അത് നിനക്കങ്ങനെ അറിയാം ?
എനിക്കറിയാം
നിനക്കങ്ങനെ തോന്നുന്നു?
അതേ എനിക്കങ്ങനെ തോന്നുന്നു
കണ്ടില്ലെ ?
എന്ത്
നിനക്കു ഉറപ്പില്ല
നിനക്കു ഭ്രാന്താണോ
നീ എന്നെ കണ്ടു മുട്ടിയിരുന്നില്ലെന്കിലോ
എന്താ
ഈ കാര്യം തന്നെ നീ വേറെ ഒരാളോടു പറയും
കേള്‍ക്കാന്‍ താല്‍പ്പര്യം ഇല്ലന്കില്‍ വേണ്ട
എനിക്കൊന്നും കേള്‍ക്കണ്ട നിനക്കന്താ തോന്നുന്നത് എന്ന് അറിഞ്ഞാല്‍ മതി
ശരി, എനിക്ക് തോന്നുന്നത് ............നീ ആണ് ബെസ്റ്റ് എന്നാണ്
ആരാ നിന്റെ ഈ തോന്നല്‍ ?
അത് ഞാന്‍ തന്നെ .. എന്‍റെ ഹൃദയം .......
നിന്‍റെ ഹൃദയം പറഞ്ഞോ "എടാ ഇവളാണ് ബെസ്റ്റ് " എന്ന് ?
അതേ
അപ്പൊ നീ പറഞ്ഞു "thanks for the information"
അതേ
നീ നിന്‍റെ ഹൃദയം പറഞ്ഞതൊക്കെ ചെയ്യുമോ ?
ശരിക്കും അതങ്ങനെ ഒന്നും പറയുന്നില്ല..........എനിക്കറിയില്ല .... എനിക്ക് തോന്നി ...
ഇപ്പൊ എന്ത് തോന്നുന്നു ?
ഒരാള്‍ കുറെ stupid ചോദ്യങ്ങള്‍ ചോദിക്കുന്നു എന്ന് തോന്നുന്നു ....
ഞാന്‍ പറയുന്നതൊന്നും നീ സീരിയസ് ആയി എടുക്കുന്നില്ല ................
എന്താ നിന്‍റെ പ്രശ്നം?.....
നിനെക്കന്നെ വിട്ടു പോണോ ........
എനിക്കറിയില്ല .......എനിക്കൊരു തീരുമാനം എടുക്കണം എന്ന് തോന്നുന്നു ....
................................................................................................
ഇതു ഒരു കവിതയാണോ . അറിയില്ല Run Lola Run സിനിമ യിലെ സംഭാഷണമാണ് .........
.....................................................................................................
2008 നവംബർ 15, ശനിയാഴ്‌ച
ദീര്‍ഖ കാലം കാത്തിരിക്കുന്നതിന്റെ പ്രസക്തിയെ ജീവിതത്തിന്റെ ആകെ തുക നിഷേധിക്കുന്നു
കരച്ചില്‍
ചിരി
പ്രണയം
ആസക്തി
വെറുപ്പ്
ഇതൊന്നും അധികം നീളം ഉള്ളതല്ല
പടിപ്പുര കടന്നു കഴിങാല്‍ പിന്നെ നമ്മുടെ ജീവിതത്തില്‍ ഇതിനൊന്നും ഒരു പ്രസക്തിയുമില്ല
മുന്തിരിചാരിന്ടെയും പനിനീര്പൂക്കലുടെയും ദിനങ്ങള്‍
ഒട്ടും നീണ്ടാതല്ല
ഒരു മായിക സ്വപ്നത്തിനു പുറത്തു
ഒരു മാത്ര ഒരു പാത തെളിഞ്ഞുവരും പിന്നെ ആ സ്വപ്നത്തില്‍ തന്നെ അത് ഒതുങ്ങും
.........എര്നെസ്റ്റ് ഡോവ്സണ്‍............................................................
2008 നവംബർ 1, ശനിയാഴ്‌ച
ഒരേ കടല്‍
നിശബ്ദത എന്നെ വലയം ചെയ്യുന്നു,
അവാച്യമായ വിശാലത
വെണ്‍പക്ഷികള്‍ കടലിനു മീതെ അലഞ്ഞു തിരിയുന്നു
ശബ്ദമില്ലാത്ത സ്വര്‍ഗത്തില്‍ ഒരു മൂകമായ കടല്‍
നീലിമയ്ക്ക് മേല്‍ നീലിമ മൂകമായി വീക്ഷിച്ചുകൊണ്ടിരിക്കുന്നു
അതിരില്ലയ്മകൊണ്ടും നിശബ്ദത കൊണ്ടും തിരിച്ചറിയപ്പെടുന്നുs
കാണുന്നതെല്ലാം യാഥാര്‍ത്യമായി തീരും വരെ
എന്‍റെ ആവേശം ഈ പ്രപഞ്ചത്തെ വാരി പുണരുന്നു
വിശാലതയില്‍
അശരീരിയായി ആരോ അടയിരിക്കുന്നു
ബോധപൂര്‍വം ഏകാന്തമായി
അനന്ദമായി മരണമില്ലാതെ
അപ്പോഴും ആത്മാവ് ഒരു അതീന്ദ്രിയ വിസ്ഫോടനത്തില്‍ എല്ലാറ്റിനെയും എന്നേക്കുമായി അതിന്‍റെ ഹൃദയത്തിലേക്ക് ചേര്‍ക്കുന്നു
................ശ്രീ അരബിന്ദോ ......Ocean Oneness .........................................................
