2008 നവംബർ 16, ഞായറാഴ്‌ച

നീ എന്നെ സ്നേഹിക്കുന്നുണ്ടോ? സംഭാഷണം 1

നീ എന്നെ സ്നേഹിക്കുന്നുണ്ടോ?

തീര്ച്ചയായും.

നിനെക്കങ്ങനെ ഉറപ്പു പറയാനാകും?

എനിക്കറിയില്ല, എങ്കിലും അതേ

വേറെ ഏതെങ്കിലും പെണ്ണ് ആയാലും ഇതു തന്നെ അല്ലെ?

അല്ല

എന്തുകൊണ്ടല്ല?

കാരണം നീയാണ് ഏറ്റവും നല്ലത്

നല്ല എന്ത് ?

ഏറ്റവും നല്ല പെണ്ണ്

ലോകത്തുള്ള മുഴുവന്‍ പെണ്ണ് ങ്ങളിലും ?

അതേ

അത് നിനക്കങ്ങനെ അറിയാം ?

എനിക്കറിയാം

നിനക്കങ്ങനെ തോന്നുന്നു?

അതേ എനിക്കങ്ങനെ തോന്നുന്നു

കണ്ടില്ലെ ?

എന്ത്

നിനക്കു ഉറപ്പില്ല

നിനക്കു ഭ്രാന്താണോ

നീ എന്നെ കണ്ടു മുട്ടിയിരുന്നില്ലെന്കിലോ

എന്താ

ഈ കാര്യം തന്നെ നീ വേറെ ഒരാളോടു പറയും

കേള്‍ക്കാന്‍ താല്‍പ്പര്യം ഇല്ലന്കില്‍ വേണ്ട

എനിക്കൊന്നും കേള്‍ക്കണ്ട നിനക്കന്താ തോന്നുന്നത് എന്ന് അറിഞ്ഞാല്‍ മതി

ശരി, എനിക്ക് തോന്നുന്നത് ............നീ ആണ് ബെസ്റ്റ് എന്നാണ്

ആരാ നിന്റെ ഈ തോന്നല്‍ ?

അത് ഞാന്‍ തന്നെ .. എന്‍റെ ഹൃദയം .......

നിന്‍റെ ഹൃദയം പറഞ്ഞോ "എടാ ഇവളാണ്‌ ബെസ്റ്റ് " എന്ന് ?

അതേ

അപ്പൊ നീ പറഞ്ഞു "thanks for the information"

അതേ

നീ നിന്‍റെ ഹൃദയം പറഞ്ഞതൊക്കെ ചെയ്യുമോ ?

ശരിക്കും അതങ്ങനെ ഒന്നും പറയുന്നില്ല..........എനിക്കറിയില്ല .... എനിക്ക് തോന്നി ...

ഇപ്പൊ എന്ത് തോന്നുന്നു ?

ഒരാള്‍ കുറെ stupid ചോദ്യങ്ങള്‍ ചോദിക്കുന്നു എന്ന് തോന്നുന്നു ....

ഞാന്‍ പറയുന്നതൊന്നും നീ സീരിയസ് ആയി എടുക്കുന്നില്ല ................

എന്താ നിന്‍റെ പ്രശ്നം?.....

നിനെക്കന്നെ വിട്ടു പോണോ ........

എനിക്കറിയില്ല .......എനിക്കൊരു തീരുമാനം എടുക്കണം എന്ന് തോന്നുന്നു ....

................................................................................................

ഇതു ഒരു കവിതയാണോ . അറിയില്ല Run Lola Run സിനിമ യിലെ സംഭാഷണമാണ് .........

.....................................................................................................

അഭിപ്രായങ്ങളൊന്നുമില്ല: