2008 നവംബർ 17, തിങ്കളാഴ്‌ച

നാടോടികള്‍

കഴിഞ്ഞ രാത്രി നാടോടികള്‍ വന്നു

ആര്‍ക്കും അറിയില്ല എവിടുന്നാണെന്ന്

അവര്‍ എങ്ങോട്ട് പോയി എന്ന് ആര്‍ക്കും അറിയില്ല

ആരും അത് തിരയുന്നില്ല

പഴയ ചതുപ്പ് വഴിക്കരികിലെ മരങ്ങള്‍ക്കിടയില്‍

അവര്‍ തങ്ങളുടെ തീ കൂട്ടുന്നന്തു ഞാന്‍ കണ്ടു

പ്രാഞ്ചി നടക്കുന്ന കുട്ടികളും കുരയ്ക്കുന്ന പട്ടികളും

തീ നാളങ്ങള്‍ ഉയരങ്ങള്‍ തേടുന്നു

കരിമിഴി സൌന്ദര്യം പൊതിഞ്ഞു വച്ച ചുവപ്പ് സ്കാര്‍ഫ്

ചുക്കി ചുളിഞ്ഞ വൃദ്ധ ചര്മങ്ങള്‍

കഴുത്തിന്‌ ചുറ്റും തൂവാല ചുറ്റി,

കാതില്‍ വെള്ളി വളയങ്ങള്‍ ഇട്ട ആണുങ്ങള്‍

പിന്നി പറിഞ്ഞ ചുവന്ന മെപിള്‍ ഇലകളെപ്പോലെ

മഞ്ഞു വീഴാന്‍ തുടങ്ങുമ്പോള്‍

നാടോടികള്‍ ഒറ്റ രാത്രി കൊണ്ടു അപ്രത്യക്ഷരാകുന്നു

നേരം വെളുക്കുമ്പോഴേക്കും എല്ലാവരും പോയി

ഒരു ഒറ്റപ്പട്ട നാടോടി നായ പോലും

ഒരു നാടോടി കുഞ്ഞു പോലും

അവിടെങ്ങും ഇല്ല

സംഗീതത്തിനൊപ്പം ഇന്നലെ നൃത്തമാടിയ തീ

എരിഞ്ഞടങ്ങിയ വെന്നീര് മാത്രം ബാക്കി

എല്ലാം എങ്ങോട്ടോ പോയി

ആര്‍ക്കറിയാം എവിടെക്കാനെന്നു

മെപിള്‍ ഇലകളെ തഴുകുന്ന കാറ്റിന്‌ അറിയാമായിരിക്കും .......

...........................................................................................................................................................

അമേരിക്കന്‍ കവിയും നോവലിസ്റ്റും ബാലസാഹിത്യകരിയുമ് ആയ Rachel Field (1892 - 1942) തനിക്കരികിലൂടെ മിന്നി മറിഞ്ഞ നാടോടി ജീവിതം പേന കൊണ്ടെഴുതിയതാണിത്. വിദൂരമായ ഒരു വഴിയോര കാഴ്ച !

..................Gypsies .......Rachel Field...............................................................................................

അഭിപ്രായങ്ങളൊന്നുമില്ല: