2008 നവംബർ 16, ഞായറാഴ്‌ച

എഡിത്ത് പിഅഫിന്റെ വിക്ഷുഭ്ധ ജീവിതം

എഡിത്ത് പയാഫ്‌ ജീവിച്ചു തീര്‍ത്തത് കവിത നിറഞ്ഞ ഒരു ജീവിതം ആണന്നു കാണിച്ചു തന്നത് ഒലിവര്‍ ദഹന് സംവിധാനം ചെയ്ത La Vie En Rose എന്ന ഫ്രഞ്ച്‌ ചിത്രം ആണ്. ദുരിതവും സംഗീതവും ഭ്രാന്തും എല്ലാം ഒരു പോലെ തിങ്ങി നിറഞ്ഞതായിരുന്നു പയാഫിന്റെ ജീവിതം. സത്യത്തില്‍ ജീവിതത്തില്‍ കണ്ടു തീര്ത്ത അനുഭവ കഥനത്തില്‍ മികച്ച ഒന്നു തന്നെ ആയിരുന്നു La Vie En Rose എന്ന് പറയുന്നതില്‍ മടിക്കേണ്ട കാര്യമില്ല. മാരിയോണ്‍ കോടില്ലര്ദ് എന്ന നടിയുടെ അസാമാന്യമായ അഭിനയം കൂടിയാകുമ്പോള്‍ La Vie En Rose ഒരു കലാസ്രിഷ്ടി ജീവിതത്തിന്റെ ഏറ്റവും വലിയ ഔന്നത്യത്തില്‍ എത്തിക്കുന്നു.

പിഅഫിന്ടെ ജീവിതം തീര്ത്തും വിക്ഷോഭ കരം ആയിരുന്നു. ഒരു കഫെ പാടുകാരിയുടെ മകളായി തണുത്തുറഞ്ഞ ഒരു പാരീസ് തെരുവില്‍ അവള്‍ പിറന്നു. അമ്മ തെരുവില്‍ നിന്നു പാടിക്കൊണ്ടിരിക്കുമ്പോള്‍, നിറഞ്ഞു തുളുമ്പുന്ന ജീവിതം തെരുവിലൂടെ നടന്നു പോകുമ്പോള്‍, കൊച്ചു പിഅഫ് കണ്ണില്‍ തളര്‍ന്ന കൌതുകങ്ങളുമായി അത് നോക്കിയിരുന്നു. അമ്മ അവളെ ഉപേക്ഷിച്ചപ്പോള്‍, തെരുവ് സര്‍ക്കസുകാരനായ അച്ഛന്‍ അവളെ അവളുടെ വേശ്യാലയം നടത്തുന്ന മുത്തസ്സിയുടെ അരികിലാക്കി. അവിടുത്തെ ജീവിതം ആണ് അവളെ തളിര്പ്പിച്ചത്. ഉരുപാട് അമ്മ മാരുടെ മകളായി വളരുമ്പോള്‍, ഒരു അപകടത്തില്‍ പെട്ടു കാഴ്ചക്ക് കേട് പറ്റി. ആര് മാസം മൂടിക്കെട്ടിയെ കണ്ണ് മായി അവള്‍ ജീവിച്ചു. അവളുടെ അമ്മമാര്‍ അവളെ കൊണ്ടു കനയാമാരിയത്തോട്‌ പ്രാര്‍ത്ഥന കഴിപ്പിച്ചു. എനടെ അമ്മേ എനിക്ക് കാണണം, പൂക്കളെയും പൂപാട്ടയെയും എന്നും കാണുന്നത് പോലെ എനിക്കിനിയും കാണണം. അവള്ക്ക് കാഴ്ച തിരിച്ചു കിട്ടി.

വേശ്യാലയത്തില്‍ നിന്നും അവള്‍ വീണ്ടും തെരുവിലായി. അവിടെ അവള്‍ പാടി. പ്രണയിച്ചു, പ്രസവിച്ചു, കുട്ടിയെ ഉപേഷിച്ചു, കിട്ടി രണ്ടാം വയസില്‍ മരിക്കുന്നത് കണ്ടു, പിന്നെ ബാറില്‍ പാടി, കന്സെര്ടുകളിലേക്ക് വളര്ന്നു. പ്രണയം പാട്ടു, മരണം അവള്‍ ജീവിച്ചു തീരാത്തത് വിക്ഷോഭം നിറഞ്ഞ ഒരായിരം ജീവിതങ്ങള്‍ ഒരുമിച്ചായിരുന്നു.

ഇല്ല ഞാന്‍ പശ്ചാതപിക്കുന്നില്ല

ഇല്ല ഞാന്‍ പശ്ചാതപിക്കുന്നില്ല

എന്‍റെ ദുഖങ്ങളില്‍

എന്‍റെ സന്തോഷത്തില്‍

എന്‍റെ ദുരിതങ്ങളില്‍

ഇല്ല ഞാന്‍ പശ്ചാതപിക്കുന്നില്ല

Not I Do Not Regret Anything................

പിഅഫിന്ടെ ഏറ്റവും പ്രശസ്തമായ ഗാനങ്ങള്‍ എല്ലാം ജീവിതടെ വൈകാരികമായ പാരവശ്യത്തോടെ പുല്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു



അഭിപ്രായങ്ങളൊന്നുമില്ല: