2010 മേയ് 25, ചൊവ്വാഴ്ച

പുതിയ ആലിസ്


നമ്മുടെ പഴയ ആലിസ് വീണ്ടും വന്നത് ശരിക്കും കൌതകകരമായിരുന്നു. സത്യത്തില്‍ ടിം ബര്ടന്‍ ഡിസ്നി യുമായി ചേര്‍ന്നു ആലിസ് ഇന്‍ വോന്ടെര്‍ ലാന്‍ഡ്‌ ചെയ്യാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ മുതല്‍ ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ്‌. തൂക്കി പിടിച്ച ടിക്കിംഗ് ക്ലോക്ക് കൊണ്ട് നടക്കുന്ന മുയലിനോടൊപ്പം അത്ഭുത ലോകത്തേക്ക് ഓടിപ്പോയ ആലിസ് നമ്മുടെ എല്ലാം ഉള്ളില്‍ നിറഞ്ഞു നിന്ന മറ്റൊരു ലോകത്ത് തന്നെ യാണ് അത്ഭുതങ്ങള്‍ കണ്ടതും തിരിച്ചറിഞ്ഞതും. ടിം ബര്ടന് നന്ദി. പുതിയ അലിസിനെ ഞാന്‍ അത്രയ്ക്ക് ആസ്വതിച്ചു.  ശരിക്കും മധുരം നിറഞ്ഞ ഒരു മിട്ടായി പൊതി കയ്യില്‍ കിട്ടിയ കുട്ടിയെ പോലെ ആവേശത്തോടെ യാണ് ഞാന്‍ അത് കണ്ടു തീര്‍ത്തത്.

അഭിപ്രായങ്ങളൊന്നുമില്ല: