2008 ഒക്‌ടോബർ 28, ചൊവ്വാഴ്ച

അരൂപിയുടെ സൗന്ദര്യം

അരൂപിയുടെ സൗന്ദര്യത്തില്‍ കുരുങ്ങി കിടന്ന്
എന്‍റെ ആത്മാവ് നിര്‍ത്താതെ കരയുന്നു
ഞാന്‍ കരയുംതോറും

രാവും പകലും

എന്‍റെ കണ്ണുകളില്‍ അവന്‍റെ സൗന്ദര്യം അത്ഭുതങ്ങള്‍ മെനയുന്നു

അനേകം സൂര്യ ചന്ദ്രന്മാര്‍ വിരിഞ്ഞു കൊഴിയുന്നു

ആകാശത്തിലെ മേഖങ്ങള്‍ മിഴികളില്‍ അവന്‍റെ സൗന്ദര്യം അടയാളപ്പെടുത്തുന്നു

എന്‍റെ ഹൃദയത്തിലേക്ക് വെളിച്ചം വാരിയിട്ടുകൊണ്ട്

അവന്‍ നക്ഷത്രങ്ങളിലൂടെ നടക്കുന്നു

അരൂപിയുടെ സൗന്ദര്യത്തില്‍ കുരുങ്ങി കിടന്ന്

എന്‍റെ ആത്മാവ് നിര്‍ത്താതെ കരയുന്നു
..............................ഫികിര്‍ച്ചന്ദ്...(Snared by the Beauty)..............................................

അഭിപ്രായങ്ങളൊന്നുമില്ല: