പതിഞ്ഞ ശിശിരത്തിന്റെ ചുവന്ന ശാഖികളിലൂടെ
ഞാന്‍ എന്‍റെ ജാലകത്തിനരികെ നിന്നു
ചാന്ദ്ര തളികയെ നോക്കുമ്പോള്‍
തീയ്ക്കരികില്‍ കിടക്കുന്ന വെണ്ണീരില്‍ തൊടുമ്പോള്‍
ചുളിഞ്ഞ മര ശരീരങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍
ഞാന്‍ നിന്നിലക്ക് നയിക്കപ്പടും
നിലനില്‍ക്കുന്നതോക്കയും
ഗന്ധങ്ങള്‍, പ്രകാശം, ലോഹങ്ങള്‍ എല്ലാം
എനിക്കായി കാത്തിരിക്കുന്ന നിന്‍റെ തുരുത്തുകളിലേക്ക്
ഒഴുകിനീങ്ങുന്ന ചെറു തോണികള്‍
ഇപ്പോള്‍ പതിയെ പതിയെ നീ നിന്‍റെ സ്നേഹം പിന്‍വലിക്കുന്നു
ഞാനും പതിയെ പതിയെ സ്നേഹിക്കുന്നത് നിര്‍ത്തുന്നു
പെട്ടന്ന്
നീ എന്നെ മറന്നു പോയാല്‍
എന്നെ തിരയരുത്
ഞാനും അപ്പോഴേക്കും നിന്നെ മറന്നിട്ടുണ്ടാവും
എന്‍റെ ജീവിതത്തിലൂടെ പാഞ്ഞ പൂവിതളുകളുടെ കാറ്റ്
നീണ്ടതും ഭ്രാന്തവും ആണന്നു നിനക്കു തോന്നിയാല്‍
എന്‍റെ വേരുകള്‍ പടര്‍ന്ന ഹൃദയ തീരത്ത്
എന്നെ നീ ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍
ഓര്‍മിക്കുക
ആ ദിവസം
ആ നിമിഷം തന്നെ
മറ്റൊരിടം തിരയുന്നതിനായി
ഞാന്‍ എന്‍റെ കൈകള്‍ ഉയര്‍ത്തും
എന്‍റെ വേരുകള്‍ പിഴുതു പോരും
പക്ഷെ
ഓരോ ദിവസവും
ഓരോ നിമിഷവും
അസാധ്യ മധുരത്തോടെ
നീ എനിക്കായി വിധിക്കപ്പട്ടതെന്നു തോന്നുന്നു എങ്കില്‍
ഓരോ ദിവസവും
നിന്‍റെ ചുണ്ടില്‍ എന്നെ തിരഞ്ഞു ഒരു പുഷ്പം പിണഞ്ഞു കയറുന്നു എങ്കില്‍
എന്‍റെ പ്രണയമേ
എന്‍റെ സ്വന്തമേ
ആ അഗ്നി എന്നിലും ആവര്‍ത്തിക്കുന്നു
ഒന്നും എന്നില്‍ അണ യുന്നില്ല
എന്‍റെ പ്രണയം നിന്നില്‍ വിശപ്പോടുക്കുന്നു
നീ ജീവിക്കുന്നത്ര കാലം അത് നിന്‍റെ കൈയ്യില്‍ ഇരിക്കും
...........പാബ്ലോ നെരൂദ..ഇഫ് യു ഫോര്‍ഗെറ്റ് മീ ...............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ