ഒരു ദിവസം പാട വരമ്പത്തൂടെ നടന്ന
ഒരു പെണ്ണിനെ പെട്ടന്നു കാണാതെയായി
കൊയ്ത്തു കഴിഞ്ഞു ഉണങ്ങി വരണ്ട പാടത്ത്
ക്രികറ്റ് കളിച്ചുകൊണ്ടിരുന്ന ചെരുക്കന്മാരാന്
ആ അത്ഭുതം ആദ്യം കണ്ടത്
പെണ്ണ് ഉടുത്തിരുന്ന നീളന്‍ പാവാടയിലെ മഞ്ഞ പൂക്കള്‍
കുറെ പാട വരമ്പത്ത് ബാക്കി കിടന്നു
അവന്മാര്‍ അതും പെറുക്കി വീട്ടില്‍ പോയി
തോട്ടില്‍ കുളിക്കാന്‍ പോയ പെണ്ണിനെ കണ്ടില്ലെന്നു
അച്ഛന്‍ കരഞ്ഞു
അമ്മ കരഞ്ഞു
സഹോദരങ്ങള്‍ കരഞ്ഞു
ഒടുവില്‍ കെട്ടിച്ചു വിട്ട വീടിലെ ഷോ കേസില്‍ അവളെ നാട്ടുകാര്‍ കണ്ടെത്തി ............
4 അഭിപ്രായങ്ങൾ:
കൊള്ളാം...
ഒടുവില്‍ കെട്ടിച്ചു വിട്ട വീടിലെ ഷോ കേസില്‍ അവളെ നാട്ടുകാര്‍ കണ്ടെത്തി ............
തികച്ചും സ്വാഭാവികം അല്ലെ? കൊള്ളാം!
വല്യ കാര്യം. നാട്ടുകാര്‍ക്കായി എന്തെങ്കിലും ബാക്കി ഉണ്ടായല്ലോ.
വരികള്‍ കൊള്ളാം :)
അതു കൊള്ളാല്ലോ
നല്ല വരികൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ